Tuesday, January 26, 2016
Friday, October 14, 2011
ജനുവരി 19, 1935
16. ഭഗവദ്ഭക്തനായ പോള്‍ ബ്രണ്ടന്റെ പരിചയക്കത്തുമായി ഇംഗ്ലണ്ടില്‍നിന്നും ഗ്രാന്റ് ഡഫ് എന്ന് മുന്‍പേരുള്ള മി. ഡഗ്ലസ് എയിന്‍സ്ലീ ഭഗവദ്ദര്‍ശനത്തിനു വന്നുചേര്‍ന്നു. തനിക്ക് 70 വയസ്സായെന്നും ഈ പ്രായത്തില്‍ ആത്മജ്ഞാനം നേടാന്‍ തരമാവുമോ എന്നും അദ്ദ്യേഹം മുന്‍കൂട്ടി സന്നിധിയില്‍ എഴുതിച്ചോദിച്ചിരുന്നു. ആത്മജ്ഞാനത്തിനു കാലം ബാധകമല്ലെന്നു മറുപടി അയച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഈ വരവ്. മി. ഡഗ്ലസ് ഒരു കവിയും വിദ്വാനുമായിരുന്നു. ഒരു മുന്‍ മദ്രാസ് ഗവര്‍ണ്ണരുടെ അനന്തിരവനായ അദ്ദേഹം ഏതന്‍സ്, പാരീസ്, ഹേഗ്, എന്നിവിടങ്ങളിലെ ബ്രിട്ടീഷ് നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി നോക്കിയിരുന്നു. മിതഭാഷിയും മിതാശനനുമായിരുന്നു. ദിവസവും നിരാഹാരനായി അധികദൂരം നടക്കുക പതിവുണ്ട്. ഹൃദയത്തില്‍ നിന്നും ലളിതമായി പുറപ്പെടുന്ന വാക്കുകളോടാണ് അല്‍പം സംസാരിക്കുന്നത്. ഇന്‍ഡ്യയില്‍ സര്‍ ജാണ്‍വു ഡ്രാഫ്, സര്‍വ്വേപള്ളി രധാകൃഷ്ണന്‍, ഓക്സ്ഫോര്‍ഡിലെ സംസ്കൃത പ്രൊഫസ്സര്‍ തോമസ് എന്നിവര്‍ സ്നേഹിതന്മാരായിരുന്നു. മദ്രാസ് ഗവണ്‍മെന്റ് അതിഥി മന്ദിരത്തില്‍ സംസ്ഥാനാതിഥിയായി താമസിച്ചുകൊണ്ടാണ് അദ്ദേഹം ആശ്രമത്തില്‍ വന്നു ചേര്‍ന്നത്. സുഖാനുഭോഗങ്ങളില്‍ വാഞ്ഛ കുറഞ്ഞ അദ്ദേഹം രാവിലെ ജലപാനം കഴിക്കാതെ ഉച്ചക്ക് 1 മണിക്കാണാഹാരം കഴിക്കുന്നത്. രാവിലെ 8 മണിക്കദ്ദേഹം ഹാളില്‍ തന്റെ സോഫയില്‍ മൗനനോട്ടത്തിലിരുന്ന മഹര്‍ഷിയെ വന്ദിച്ചിട്ട് സമീപം അദ്ദേഹത്തിനായി കരുതിയിരുന്ന പലകമേല്‍, തന്നെ നോക്കിയിരുന്ന ഭഗവാനെ നോക്കി, നിശബ്ദനായിരുന്നു. കാഴ്ച കണ്ടുകൊണ്ട് ചുറ്റും ധാരാളം പേര്‍ നിന്നിരുന്നതിനെ ഇവര്‍ കണ്ടതേയില്ല. സായിപ്പ് ഭഗവാന്റെ അനുഗ്രഹ പരിമളത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. ഈ കാഴ്ച കണ്ടുനിന്ന എല്ലാവര്‍ക്കും ആശ്രമപ്രദേശമൊട്ടാകെക്കുളിര്‍പ്പിച്ച അരുള്‍ മാരിയുടെ അനുഭവമുളവാക്കി.
ആശ്രമത്തില്‍ വൈകുന്നേരം പതിവനുസരിച്ചു നടന്ന വേദപാരായണങ്ങളും മറ്റും കേട്ട് സായിപ്പ് അത്യധികം സന്തോഷിച്ചു. ചിത്താകാശത്തെയും ചിദാകാശത്തെയും പറ്റി മഹര്‍ഷി നല്‍കിയ വിശദീകരണങ്ങളും സായിപ്പിനെ വളരെയേറെ ആനന്ദിപ്പിച്ചു.
സായിപ്പ് യാത്രയായതിനുശേഷം മഹര്‍ഷി ഇങ്ങനെ പറഞ്ഞു ” ആ എഴുപതുകാരനെ നോക്കൂ, നല്ല വരുമാനമുള്ളയാള്‍ വീട്ടിലിരുന്നു സുഖിക്കാതെ 6000 മൈല്‍ കടല്‍ താണ്ടി വേണ്ടത്ര റെയില്‍വേയാത്രയും മറ്റു ബുദ്ധിമുട്ടുകളും സഹിച്ച് ഭാഷയറിയാതെ അപരിചിതവും വിദൂരവുമായ ഒരു അന്യരാജ്യത്തെ കടുത്ത ചൂടും സഹിച്ച് ഒറ്റയ്ക്കു വന്നിരിക്കുന്നു. സ്വന്തം വീട്ടില്‍ എത്ര സുഖമായിരിക്കാമായിരുന്നു. ആന്തരശാന്തിക്കുള്ള തൃഷ്ണയാണദ്ദേഹത്തെ ഇവിടെ എത്തിച്ചിരിക്കുന്നത്. ശരിയാണ്, ഇവിടെ വന്ന് നാലു ദിവസത്തിനകം അദ്ദേഹത്തിനു സിദ്ധിച്ച പ്രകടമായ വിശേഷാനുഭൂതികള്‍ അദ്ദേഹത്തിന്റെ പരിശുദ്ധമായ വ്യഗ്രതക്കു തെളിവാണ്.
അടുത്ത സായാഹ്നം എയിന്‍സ്ലീ ഹാളിലെത്തി. തലേ ദിവസം രാത്രി തനിക്കേര്‍പ്പെട്ട അനുഭൂതികളെ മഹര്‍ഷിയെ പറഞ്ഞു കേള്‍പ്പിച്ചു.തന്റെ വലതുഭാഗം ഹൃദയ മദ്ധ്യത്ത് ഒരു മിന്നല്‍ പ്രകാശം തോന്നി. അവിടെ താന്‍ സൂര്യപ്രകാശം കണ്ടുവെന്നും അദ്ദേഹം ബോധിപ്പിച്ചു. മഹര്‍ഷി മന്ദസ്മിതം തൂകിയിട്ട് ‘ആത്മവിദ്യ’ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ ആ യൂറോപ്യന്‍ ഭക്തനെ വായിച്ചുകേള്‍പ്പിച്ചു. സ്വരൂപസാക്ഷാത്കാരത്തിന്റെ ഗൂഢതത്വം അതില്‍ പറഞ്ഞിരുന്നു. ചിത്തംബരത്തിന്റെ വികാസമായ മനസ്സില്‍നിന്നും വകതിരിഞ്ഞു നില്‍ക്കുന്ന ചിദാകാശ (ജ്ഞാനാകാശ) വികാസമായ ആത്മാവിനെ പ്രാപിക്കുകയാകുന്നു സാക്ഷാല്‍ക്കാരം. ഈ വിശദീകരണം സായിപ്പിനു നല്ലപോലെ ബോദ്ധ്യമായി.

മരിച്ചു പോയവരുടെ അവസ്ഥയെപ്പറ്റിയുള്ള എയിന്‍സ്ലീയുടെ പ്രശ്നത്തിനു മഹര്‍ഷി അരുളിച്ചെയ്തു. മാതാവെന്നു പറഞ്ഞാല്‍ എന്താണ്? നമ്മുടെ ദേഹത്തിന്റെ ജ്ഞാനം വഹിച്ചവര്‍ എന്നല്ലേ? എന്നാല്‍ നാം ദേഹമാണോ? അല്ല, ദേഹത്തെ പറ്റി നില്‍ക്കുന്ന അറിവാണ്. മനോമയജീവനാണു നാം എന്നു കാണുമ്പോള്‍ ആ ജീവനായ അറിവിന്റെ ഉല്‍പത്തിസ്ഥാനമായ ചൈതന്യമാണു മാതാവെന്നറിയാം. ഞാന്‍ എന്ന തോന്നല്‍ എവിടെ നിന്നുമുണ്ടായി എന്നന്വേഷിച്ചു ഉള്ളിനുള്ളില്‍ മാതാവെന്നു വ്യവഹരിക്കപ്പെട്ട ചിന്മയിയായ പരാശക്തിയെ ആശ്രയിച്ചാല്‍ നമുക്കും ആര്‍ക്കും ഒരുപോലെ നന്മചെയ്തവരായിത്തീരും.
ദേഹമാണ് താന്‍ എന്നു വ്യവഹരിക്കുന്നവന് അയാളുടെ സങ്കല്പങ്ങള്‍ പ്രതിഫലിച്ചുണ്ടാകുന്ന സ്ഥൂലവസ്തുക്കള്‍ സത്യമായി തോന്നപ്പെടാം. മറ്റൊരു സ്ഥൂലശരീരത്തില്‍ നിന്നുമാണ് തന്റെ സ്ഥൂലദേഹം ജനിച്ചതെന്നു വിശ്വസിക്കുമ്പോള്‍ ആ ശരീരവും തന്റെ ശരീരത്തെപ്പോലെ സത്യമാണെന്നു തോന്നിപ്പോകുന്നു. ഒരിക്കല്‍ ഈ ലോകത്ത് നിലനില്‍പ്പുണ്ടായിരുന്നുവെന്ന നിലയ്ക്ക് ജീവന്‍ മരണത്തെ അതിക്രമിക്കുകതന്നെ വേണം, കാരണം അതിന്റെ പരമ്പര ഇപ്പോഴും ഇവിടെ ഉണ്ട്. അത് മറ്റേതില്‍നിന്നുമാണ് ഉത്ഭവിച്ചിട്ടുള്ളതും. ഈ പാശ്ചാത്തലത്തില്‍ പരലോകവും സത്യമാണ്. അവര്‍ക്ക് വേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യും. മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ , ആത്മാവാകുന്ന സത്യവസ്തുവില്‍ നിന്നും പൂര്‍വ്വവാസനകളുടെ ബീജത്തെ ഉള്‍ക്കൊള്ളുന്ന അഹങ്കാരന്‍ ഉടലെടുക്കുന്നു. ഈ അഹങ്കാരനെ ആത്മാവ് പ്രകാശിപ്പിക്കുന്നു. കൂടെ വാസനകളെയും സ്ഥൂലബോധത്തെയും. അതോടുകൂടി സ്ഥൂലബോധത്തിനു മുന്‍പില്‍ പൂര്‍വ്വവാസനകള്‍ സ്ഥൂലവസ്തുക്കളായി മൂര്‍ത്തീകരിച്ചു നിന്ന് ഈ ജഗത്തായി തോന്നപ്പെടുന്നു. ആത്മാവിന്റെ പ്രതിപതനമാകുന്ന അഹങ്കാരന് അത് ഗോചരമായി ഭവിക്കുകയും ചെയ്യുന്നു. അഹങ്കാരന്‍ താന്‍ ദേഹമാണെന്നു ദേഹത്തെ പറ്റിനില്‍ക്കുകയാല്‍ ആത്മസാന്നിധ്യം നഷ്ടപ്പെട്ടു പോകുന്നു. അനവധാനത കടുത്ത അജ്ഞാനത്തിനും ജന്മദുഃഖത്തിനും വഴി തെളിക്കുന്നു. ആത്മാവില്‍ നിന്നും ഉല്‍പത്തികൊള്ളുന്ന അഹങ്കാരന്‍ സ്വന്തം ഉറവിടത്തെ വിസ്മരിക്കുന്നു. തന്നിമിത്തം ഒരു കുഞ്ഞിന്റെ ജന്മം മാതാവിനെ കൊല്ലുന്നു എന്നും പറയാം. സ്വന്തം മാതാവിന്റെ പുനര്‍ലബ്ധിക്കുള്ള ആഗ്രഹം യഥാര്‍ത്ഥത്തില്‍ ആത്മാവിന്റെ പുനര്‍ലബ്ധിക്കുള്ള ആഗ്രഹമാണ്. ഇതാണ് അഹങ്കാരന്റെ നാശം അഥവാ സ്വസ്വരൂപ സാക്ഷാല്‍ക്കാരം. ഈ അമ്മ(ആത്മാവ്)യോടു ചേരുക. അവള്‍ സനാതനയായി വര്‍ത്തിക്കട്ടെ!.

ജനുവരി 21, 1935
17. ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റിയിലെ ഇവാന്‍സ് വേണ്‍സ് (Evans Wents) എന്ന ഗവേഷണപണ്ഡിതന്‍ പോള്‍ ബ്രണ്ടന്റെ ഒരു പരിചയക്കുറിപ്പുമായി ഭഗവാനെ കാണാന്‍വന്നു. യാത്രാക്ഷീണം ബാധിച്ചിരുന്നു. ഭാരതത്തില്‍ മുന്‍പും പല പ്രാവശ്യം ഭാരതീയ ജീവിതവുമായി പരിചയമുള്ള ആളായിരുന്നു. ടിബറ്റിലെ ഭാഷ പഠിച്ച് ആ ഭാഷയിലുള്ള മരിച്ചവരെപ്പറ്റിയുള്ള കഥ, ടിബറ്റിലെ മഹായോഗിയായ മിലാരെപായുടെ ജീവചരിത്രം, ടിബറ്റിലെ ഗൂഢതത്വങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തിരുന്നു.
അദ്ദേഹം ഉച്ചതിരിഞ്ഞു സന്നിധിയില്‍ വന്നു. യോഗത്തെപ്പറ്റി ഭഗവാനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. യോഗാസനങ്ങള്‍ക്ക് പുലി, മാന്‍ എന്നിവയുടെ തോലുകള്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്നു ചോദിച്ചു.
ഭ: മനസ്സുതന്നെ പുലിയോ, മാനോ ആണ്.
ചോ: എല്ലാം മായയാണെങ്കില്‍ ഒരുത്തന് ജീവനെയും അപഹരിക്കാമല്ലോ?
ഭ: മായ ആര്‍ക്കാണ്, അത് കണ്ടുപിടിക്കൂ, സത്യം നോക്കുകയാണെങ്കില്‍ ഒരോരുത്തനും ആത്മാവിനെ തന്നെത്താനെ കൊല്ലുകയാണ്. (ആത്മഹനനം) ഒരോ നിമിഷത്തിലും.

Friday, April 16, 2010
പ്രായപൂർത്തിയെത്തിയ ഒരു ശരാശരി മനുഷ്യന്റെ മസ്തിഷ്ക്കത്തിന് 1.5 കി.ഗ്രാം ഭാരവും വലിപ്പം സ്ത്രീകളിൽ 1130 ക്യുബിക്ക് സെന്റിമീറ്ററും പുരുഷന്മാരിൽ 1260 ക്യുബിക്ക് സെന്റിമീറ്ററും ഉണ്ടാകും. ജെല്ലിയോടു സാമ്യപ്പെടുത്താവുന്ന വിധത്തിലുള്ള മൃദുവായതാണ് മസ്തിഷ്ക്കം.മസ്തിഷ്കത്തിലുള്ള അറകളാണ് വെൻട്രിക്കിളുകൾ. ഈ അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് സെറിബ്രോ സ്പൈനൽ ദ്രാവകം.
മനുഷ്യമസ്തിഷ്കത്തിൽ പ്രധാനമായും നാലു ഭാഗങ്ങളുണ്ട്.
സെറിബ്രം
സെറിബല്ലം
ഡയൻസെഫലോൺ
ബ്രെയിൻ സ്റ്റെം

Subscribe to:
Posts (Atom)